പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ.എം കെ പ്രസാദ് അന്തരിച്ചു

.സൈലന്റ് വാലി സംരക്ഷണത്തിനായി നടത്തിയ കാംപയിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു പ്രഫ എം കെ പ്രസാദ്.മികച്ച വാഗ്മിയായിരുന്ന അദ്ദേഹം പരിസ്ഥിതി സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്

Update: 2022-01-17 06:16 GMT

കൊച്ചി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ.എം കെ പ്രസാദ് അന്തരിച്ചു.86 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിസയിലിരിക്കെയായിരുന്നു അന്ത്യം.സൈലന്റ് വാലി സംരക്ഷണത്തിനായി നടത്തിയ കാംപയിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു പ്രഫ എം കെ പ്രസാദ്.

പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്‌നേഹിയുമായിരുന്നു അദ്ദേഹം. ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജ് പ്രിസിപ്പിള്‍, കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെസംസ്ഥാന പ്രസിഡന്റ്, എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Tags:    

Similar News