പ്രഫ.കെ എ സിദ്ദീഖ് ഹസന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു

Update: 2021-04-06 09:47 GMT

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുന്‍ അമീറും മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങള്‍, പ്രസ്ഥാനപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതായും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: