ദേശീയ കമ്മിറ്റി എന്ന വ്യാജേന നടക്കുന്നതെല്ലാം തള്ളിക്കളയുന്നു: പ്രഫ. എ പി അബ്ദുല്‍ വഹാബ്

സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നേണ്ട മന്ത്രി ഇത്തരം വ്യാജ ലെറ്റര്‍ പാഡ് വാര്‍ത്തകള്‍ സൃഷ്ടിച്ച് സമയം പാഴാക്കുന്നതിനോട് വിയോജിപ്പുണ്ട്.

Update: 2022-03-11 04:11 GMT
കോഴിക്കോട്: ദേശീയ നേതൃത്വം എന്ന വ്യാജേന തന്നെയും സഹപ്രവര്‍ത്തകരെയുംല്ലില്‍ നിന്നും പുറത്താക്കിയെന്ന അറിയിപ്പ് കാണാനിടയായി.അത് മുഖവിലക്കെടുക്കുന്നില്ലെന്നും തള്ളിക്കളയുന്നുവെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ്.


എന്നാല്‍ ഇതിന് നേതൃത്വം നല്‍കിയത് ഇടതുപക്ഷ മുന്നണിയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവത്തോടെ കാണുന്നു.

സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നേണ്ട മന്ത്രി ഇത്തരം വ്യാജ ലെറ്റര്‍ പാഡ് വാര്‍ത്തകള്‍ സൃഷ്ടിച്ച് സമയം പാഴാക്കുന്നതിനോട് വിയോജിപ്പുണ്ട്. അനാവശ്യ പ്രകോപനമുണ്ടാക്കി പാര്‍ട്ടിക്കും ഇടത് പക്ഷ മുന്നണിക്കും പേരുദോഷമുണ്ടാക്കാനുള്ള ഗൂഢോദ്ദേശവും ഇതിന്റെ പിന്നിലുണ്ട്. ഭിന്നത പരിഹരിക്കാനുള്ള എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെയാണ് ഇവര്‍ പരിഹാസ്യമാക്കിയിരിക്കുന്നത്. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.





Tags: