സ്വകാര്യലാബുകള്‍ തുറക്കണം; കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടി: എറണാകുളം കലക്ടര്‍

Update: 2021-05-01 07:46 GMT

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും.

ഇത്തരം ലാബുകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: