നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
ഉന്നയിച്ച വിഷയങ്ങളിൽ ഈ മാസം 20 നകം തീരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.
തിരുവനന്തപുരം: നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉന്നയിച്ച വിഷയങ്ങളിൽ ഈ മാസം 20 നകം തീരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.
അതേസമയം, നിരക്കു വർധന വേണമെന്ന ബസ് ഉടകളുടെ ആവശ്യത്തിൽ തീരുമാനമായില്ല. ഉന്നതതല യോഗം ചേർന്നതിന് ശേഷമെ ഇക്കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി അറിയിച്ചു.