സ്വകാര്യ ബസുകൾ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്
ഡീസൽ വിലവർധനവും പരിപാലന ചിലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന ആവശ്യപ്പെട്ടാണ് ഫെബ്രുവരി നാലു മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാർജ് വർധന ആവശ്യപ്പെട്ടാണ് ഫെബ്രുവരി നാലു മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വിലവർധനവും പരിപാലന ചിലവും വർധിച്ചതനുസരിച്ച് ചാർജ് വർധനവ് വേണമെന്നാണ് ആവശ്യം.
ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ഉൾപ്പെടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ഥികളുടെ കണ്സഷന് പരിഷ്കരണം, ജിഎസ്ടി ഇളവ് എന്നി മാര്‍ഗങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വച്ചരിക്കുന്നത്.