സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം; കോഴിക്കോട് വീട്ടമ്മ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തില്‍ കോഴിക്കോട് രാമനാട്ടുകരയില്‍ വീട്ടമ്മയ്ക്ക് ജീവന്‍ നഷ്ടമായി. പള്ളിക്കല്‍ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകര പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മല്‍സരയോട്ടത്തിനിടെ സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണ തസ്ലീമയുടെ ശരീരത്തിലേക്ക് ഇടിച്ച അതേ ബസ്സിന്റെ ടയര്‍ കയറിയിറങ്ങി. കോഴിക്കോടു നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ടിപിഎസ്സ് ബസ്സാണ് ഇടിച്ചത്. ഈ ബസിന്റെ പിന്‍വശത്തെ ടയറാണ് ശരീരത്തില്‍ കയറിയത്.