ലോക്ക്ഡൗൺ: ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല
യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം.
തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സർക്കാർ കൊടുക്കണമെന്നും ബസ് ഉടമകൾ പറഞ്ഞു.
കോട്ടയവും ഇടുക്കിയും ഉൾപ്പെടുന്ന ഗ്രീൻസോണിൽ സ്വകാര്യവാഹനങ്ങൾക്കും നഗരപ്രദേശങ്ങളിലെ ബസുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.