ദീപാ നിശാന്തിന്റെ കവിതാ മോഷണം: പരാതിയില്ലാത്തതിനാല്‍ അന്വേഷിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍

ഇടത് അനുകൂല അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലില്‍ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമായത്

Update: 2019-06-01 16:17 GMT

തൃശൂര്‍: തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ പ്രിന്‍സിപ്പല്‍ യുജിസിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. കവിതാ മോഷണത്തെ കുറിച്ച് ആരില്‍ നിന്നും രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കോളജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണു പ്രിന്‍സിപ്പല്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിന്‍സിപ്പല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുജിസി ദീപയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടിയേക്കുമെന്നാണു സൂചന. ഇടത് അനുകൂല അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലില്‍ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമായത്. യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നയാരുന്നു ആരോപണം. സംഭവം വിവാദമായതോടെ ആദ്യം തന്റെ തന്നെ കവിതയാണെന്ന് അവകാശപ്പെട്ട് ദീപ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് എം ജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ട് അയച്ചുതന്നതാണെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.

Tags:    

Similar News