തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ കൂടുമെന്നാണ് കണക്ക്.

Update: 2020-06-17 03:33 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇത്തവണ കൂടുമെന്നാണ് കണക്ക്.

ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്ത്തില്‍ പുറത്തിറക്കും. കൊറോണ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തിരഞ്ഞെടുപ്പ് നടത്തുന്നത്.





Tags:    

Similar News