കേരളാ പോലിസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി

Update: 2021-02-06 11:26 GMT

തിരുവനന്തപുരം: പോലിസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന പുരസ്‌കാരത്തിന് തൃശൂരിലെ കേരളാ പോലിസ് അക്കാഡമി അര്‍ഹമായി. ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമായാണ് കേരളാ പോലിസ് അക്കാഡമി തെരഞ്ഞെടുക്കപ്പെട്ടത്. 2016-17 വര്‍ഷത്തെ പരിശീലനമികവ് വിലയിരുത്തിയായിരുന്നു പുരസ്‌കാരം. നോണ്‍ ഗസറ്റഡ് ഓഫീസര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ രാജസ്ഥാന്‍ പോലിസ് അക്കാഡമിയും നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ ഹരിയാന പോലിസ് അക്കാഡമിയുമാണ് ദേശീയതലത്തില്‍ ഒന്നാംസംസ്ഥാനം നേടിയത്. മറ്റ് റാങ്കിലെ ഓഫീസര്‍മാരുടെ പരിശീലനത്തിന് ബഹുമതി ലഭിച്ചത് രാജസ്ഥാനിലെ കിഷന്‍ ഗഞ്ച് പോലിസ് ട്രെയിനിങ് സെന്ററിനാണ്.

Tags: