സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ കാളികാവ് പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

Update: 2020-10-13 13:48 GMT

കാളികാവ്: സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കുക, കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തി ജയിലിലാക്കിയ സിദ്ദീഖ് കാപ്പനെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാളികാവ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കാളികാവ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കുക, മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കുക, മാധ്യമവേട്ട അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യുപിയിലെ ദലിത് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികാരബുദ്ധിയോടെയാണ് ഉത്തര്‍പ്രദേശ് പോലിസ് പെരുമാറുന്നത്. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരേ ഉയരുന്ന ഭീഷണിയെ ചെറുത്തുതോല്‍പ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടരി ശിഹാബുദ്ദീന്‍ കാളികാവ്, സി ആബിദ്, ശിഹാബ് മാളിയേക്കല്‍, ശിഹാബ് കല്ലാമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: