കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പ്രീതാഷാജിയും ഭര്‍ത്താവും സാമൂഹ്യ സേവനം ആരംഭിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിനൊപ്പമാണ് ഇന്നലെ മുതല്‍ ഇവര്‍ സേവനം ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഇരുവരും ഇന്നലെ സേവനം ചെയ്തു.100 മണിക്കൂര്‍ സേവനം പൂര്‍ത്തിയാക്കിയാല്‍ മെഡിക്കല്‍ സൂപ്രണ്ട് കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. സേവനത്തിന് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ഇരുവരും രജിസ്റ്ററില്‍ ഒപ്പ് വെക്കണം.ജനങ്ങളെ സേവിക്കുന്നതില്‍ സന്തോഷമെയുള്ളുവെന്നും ഇത് ശിക്ഷയായി കാണുന്നില്ലെന്നും പ്രീത ഷാജി

Update: 2019-03-26 02:36 GMT

കൊച്ചി: വീടൊഴിയണമെന്ന ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പ്രീതാഷാജിയും ഭര്‍ത്താവ് ഷാജിയും ഹൈക്കോടതി ഉത്തരവ് പ്രകാരം സാമൂഹ്യ സേവനം ആരംഭിച്ചു.എറണാകുളം ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിനൊപ്പമാണ് ഇന്നലെ മുതല്‍ ഇവര്‍ സേവനം ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഇരുവരും ഇന്നലെ സേവനം ചെയ്തു.് പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിനൊപ്പം 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കിടപ്പു രോഗികളുടെ വീട്ടിലെത്തി അവരെ ശുശ്രൂഷിക്കണം. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്.

അഭിഭാഷകനില്‍ നിന്നും കോടതി ഉത്തരവ് കൈപറ്റിയ പ്രീതഷാജിയും ഭര്‍ത്താവും രാവിലെ പത്തു മണിക്ക് മുമ്പേ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ടു. തേവര, കടവന്ത്ര ഭാഗങ്ങളിലെ നാല് വീടുകളിലാണ് പ്രീത പാലിയേറ്റീവ് കെയര്‍ യൂനിറ്റിനൊപ്പം സന്ദര്‍ശിച്ചതും രോഗികളെ ശുശ്രൂഷിച്ചതും. ഷാജി വടുതല ഭാഗത്തുള്ള ഒമ്പത് വീടുകളിലെ രോഗികളെ ശുശ്രൂഷിച്ചു. ഡോക്ടറും നഴ്‌സുമടങ്ങിയ സംഘത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ട്യൂബ് മാറ്റുക, മുറിവ് വച്ചുകെട്ടുക തുടങ്ങിയ ജോലികളാണ് ഇരുവരും ചെയ്തത്. 100 മണിക്കൂര്‍ സേവനം പൂര്‍ത്തിയാക്കിയാല്‍ മെഡിക്കല്‍ സൂപ്രണ്ട് കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. സേവനത്തിന് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ഇരുവരും രജിസ്റ്ററില്‍ ഒപ്പ് വെക്കണം.ജനങ്ങളെ സേവിക്കുന്നതില്‍ സന്തോഷമെയുള്ളുവെന്നും ഇത് ശിക്ഷയായി കാണുന്നില്ലെന്നും പ്രീത ഷാജി പറഞ്ഞു. അന്നു തങ്ങള്‍ സമരം ചെയ്തതുകൊണ്ടാണ് ഇന്നു തങ്ങള്‍ക്ക് വീട് തിരിച്ചു കിട്ടിയത്. ഒരു സമയത്ത് കോടതി ഉത്തരവ് പ്രകാരം തങ്ങള്‍ വീടൊഴിഞ്ഞു തെരുവില്‍ ഷീറ്റ് വലിച്ചുകെട്ടിയാണ് കഴിഞ്ഞത്.അത് വലിയ ശിക്ഷയായിരുന്നുവെന്നും പ്രീത ഷാജി പറഞ്ഞു. ഇപ്പോള്‍ കോടതി ഉത്തരവിലൂടെ തന്നെ തങ്ങള്‍ക്ക് ബാങ്ക് ലേലം ചെയ്ത വീടും സ്ഥലവും തിരിച്ചു കിട്ടി. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പ്രീത ഷാജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Tags:    

Similar News