വനിതാമതില്‍:ഹെല്‍മറ്റില്ലാതെ പ്രചാരണം നടത്തിയ എംഎല്‍എ യു പ്രതിഭ പിഴയടച്ചു

Update: 2019-01-01 16:54 GMT

ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വനിതാ മതിലിന്റെ പ്രചാരണം നടത്തിയ എംഎല്‍എ യു പ്രതിഭ പോലിസ് സ്്‌റ്റേഷനിലെത്തി പിഴയടച്ചു. തിങ്കളാഴ്ച കായംകുളത്തു നടന്ന വനിതാമതില്‍ പ്രചാരണത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റില്ലാതെ പങ്കെടുത്തത് വിവാദമായിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എംഎല്‍എക്കെതിരേ പോലിസ് കേസെടുത്തു. തുടര്‍ന്നു ചൊവ്വാഴ്ച രാവിലെ കായംകുളം പോലിസ് സ്‌റ്റേഷനിലെത്തി എംഎല്‍എ 100 രൂപ പിഴയടക്കുകയായിരുന്നു.

Tags: