നാലു വയസുകാരി മരിച്ചത് അമ്മയുടെ മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. പക്ഷെ, ഇത് മരണകാരണമല്ല. മര്‍ദ്ദനം ഏറ്റിരുന്നില്ലെങ്കില്‍ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2019-10-07 08:45 GMT

തിരുവനന്തപുരം: പാരിപ്പള്ളിയില്‍ നാലു വയസുകാരി മരിച്ചത് അമ്മയുടെ മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. പക്ഷെ, ഇത് മരണകാരണമല്ല. മര്‍ദ്ദനം ഏറ്റിരുന്നില്ലെങ്കില്‍ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച നാലു വയസുകാരി അമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അമ്മ രമ്യയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മര്‍ദ്ദനമല്ല മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Tags:    

Similar News