കൃഷി ഭവന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി

പയ്യോളി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാര്‍, പയ്യോളിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കൃഷി ഓഫിസ് ഉദ്യോഗസ്ഥന്‍മാര്‍, കര്‍ഷകര്‍ തുടങ്ങി 181 പേര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ രംഗങ്ങള്‍ അടങ്ങിയ സന്ദേശം അയച്ചത്.

Update: 2020-10-02 01:09 GMT

പയ്യോളി: എല്‍ജെഡി നേതാവ് വാട്‌സ് ആപ്പ് ഗ്ര്യൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. പയ്യോളി മുനിസിപ്പാലിറ്റിയിലെ കൃഷിഭവന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് എല്‍ജെഡി നേതാവും മുന്‍വാര്‍ഡ് മെംബറുമായ ഗ്രൂപ്പ് അംഗം അശ്ലീല വീഡിയോ അയച്ചത്.

പയ്യോളി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാര്‍, പയ്യോളിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കൃഷി ഓഫിസ് ഉദ്യോഗസ്ഥന്‍മാര്‍, കര്‍ഷകര്‍ തുടങ്ങി 181 പേര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ രംഗങ്ങള്‍ അടങ്ങിയ സന്ദേശം അയച്ചത്. കൃഷി ഓഫിസറെ ഒട്ടനവധി കര്‍ഷകര്‍ വിളിച്ച് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പേരെയും ഗ്രൂപ്പില്‍നിന്ന് റിമൂവ് ചെയ്ത് ഗ്ര്യൂപ്പ് പിരിച്ചുവിടുകയാണുണ്ടായത്.

മുനിസിപ്പാലിറ്റിയുടെ കൃഷിഭവന്‍ ഔദ്യോഗിക ഗ്രൂപ്പായ കൃഷിഭവന്‍ രണ്ട് എന്ന പേരിലുള്ള ഈ ഗ്രൂപ്പില്‍ വന്ന അശ്ലീല വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എല്‍ജെഡി നേതാവിനെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പയ്യോളി പോലിസില്‍ പരാതി നല്‍കി.

Tags: