പ്രകടനക്കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു

പാനൂരിലെ ഏലങ്കോട് സമീര്‍, ശാഹുല്‍ ഹമീദ്, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് 153 (എ) പ്രകാരം കേസെടുത്തിരുന്നത്.

Update: 2019-08-24 09:41 GMT

കണ്ണൂര്‍: പാനൂരില്‍ ബോംബ് പൊട്ടി മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പരിക്ക് പറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന്റെ പേരിലെടുത്ത കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തലശ്ശേരി എസിജെഎം കോടതി വെറുതെവിട്ടു. പാനൂരിലെ ഏലങ്കോട് സമീര്‍, ശാഹുല്‍ ഹമീദ്, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് 153 (എ) പ്രകാരം കേസെടുത്തിരുന്നത്. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ സി മുഹമ്മദ് ശബീര്‍ ഹാജരായി. 

Tags: