റഊഫ് ഷരീഫിന്റെ അറസ്റ്റ് പ്രതിഷേധാർഹം: പോപുലർ ഫ്രണ്ട്
തങ്ങളുടെ വർഗീയ അജണ്ടകൾക്ക് എതിരു നിൽക്കുന്നവരെ ഓരോന്നോരോന്നായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
കോഴിക്കോട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷരീഫിനെ അന്യായമായി കസ്റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു.
തങ്ങളുടെ വർഗീയ അജണ്ടകൾക്ക് എതിരു നിൽക്കുന്നവരെ ഓരോന്നോരോന്നായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ആർഎസ്എസ് തന്നെ ആസൂത്രണം നടത്തിയ ഡൽഹി കലാപത്തിന്റെ പേരിലാണ് നിരവധി വിദ്യാർഥികളെ ജയിലിലടച്ചിട്ടുള്ളത്. തൊഴിൽ ആവശ്യാർഥം വിദേശത്തു പോകുന്ന ഒരാളെ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുകയും ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.
വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം ഒന്നും കണ്ടുകിട്ടിയില്ലെന്ന് എഴുതി നൽകിയിട്ടും റഊഫ് ഷരീഫിനെ വിട്ടയക്കാതെ കസ്റ്റഡിയിൽ വെക്കുന്നത് ദുരൂഹമാണ്. ഉന്നതതല ഗൂഡാലോചനയുടെ ഭാഗമാണ് ഈ അറസ്റ്റെന്നാണ് ഈ നടപടിയിൽ നിന്നും മനസ്സിലാകുന്നത്. സാമൂഹിക സംഘടനകളെയും വിദ്യാർഥികളെയും നിശ്ശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് സിപി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.