കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായവര്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട്

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായത്. തണ്ണിത്തുറ, പത്തുമുറി, അജ്മീര്‍ നഗര്‍, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.

Update: 2021-05-17 14:34 GMT

പൊന്നാനി: കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായി പൊന്നാനി തീരദേശമേഖലാ നിവാസികള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളില്‍ പോപുലര്‍ ഫ്രണ്ട് പൊന്നാനി ഡിവിഷന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി.


 പോപുലര്‍ ഫ്രണ്ട് പൊന്നാനി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ പൊന്നാനി, സൗത്ത് ഏരിയാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, ടൗണ്‍ ഏരിയാ പ്രസിഡന്റ് ഫൈസല്‍, ബിസ്മി, ബാദുഷ, എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ പ്രസിഡന്റ് ഹാരിസ്, മുത്തലിബ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തിയത്. തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലായിട്ടായിരുന്നു കുടിവെള്ള വിതരണം.


 അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായത്. തണ്ണിത്തുറ, പത്തുമുറി, അജ്മീര്‍ നഗര്‍, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. മഴ കനത്തതോടെ പൊന്നാനി, അഴീക്കല്‍, മരക്കടവ്, പുതുപൊന്നാനി, വെളിയങ്കോട് മേഖലയില്‍ മുറിഞ്ഞഴി പ്രദേശങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വെളിയംകോട് വില്ലേജില്‍ 60 കുടുംബങ്ങളെയും പെരുമ്പടപ്പ് വില്ലേജില്‍ 26 കുടുംബങ്ങളെയും പൊന്നാനി നഗരം വില്ലേജില്‍ 68 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Tags:    

Similar News