സ്വന്തം ആയുധങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത പോലിസ് എങ്ങിനെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും: പി അബ്ദുല്‍ മജീദ് ഫൈസി

നമ്മളില്‍ നിന്ന് നികുതി വാങ്ങുന്ന സര്‍ക്കാരും പോലിസും നമ്മെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കാന്‍ ജനങ്ങള്‍ പോരുതണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാടെടുക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിച്ച് കേസെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സമാനമാണ് കേരളത്തിലെ അനുഭവവും

Update: 2020-02-17 17:30 GMT

കൊച്ചി: സ്വന്തം ആയുധങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയില്ലാത്ത പോലിസ് എങ്ങിനെയാണ് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും ശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളില്‍ നിന്ന് നികുതി വാങ്ങുന്ന സര്‍ക്കാരും പോലിസും നമ്മെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കാന്‍ ജനങ്ങള്‍ പോരുതണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാടെടുക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിച്ച് കേസെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സമാനമാണ് കേരളത്തിലെ അനുഭവവും. ആര്‍എസ്എസിനെതിരേ ഫ്ളക്സ് വെച്ചാല്‍ പോലും ഇത്തരത്തില്‍ കേസെടുക്കുകയാണ് കേരളാ പോലിസും. ഐക്യം, സാഹോദര്യം, നിര്‍ഭയത്വം എന്നി മുന്നു പ്രധാന സന്ദേശം ഉള്‍ക്കൊള്ളാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    

Similar News