പോപുലര്‍ ഫ്രണ്ട് ഡേ: സംഘാടക സമിതി രൂപീകരിച്ചു

Update: 2021-02-01 04:53 GMT

കണ്ണൂര്‍: ഫെബ്രുവരി 17ന് മട്ടന്നൂരില്‍ നടക്കുന്ന പോപുലര്‍ ഫ്രണ്ട് ഡേ വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. 'രാഷ്ട്രത്തിനുവേണ്ടി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന പ്രമേയം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ സമാപനത്തോടുകൂടിയാണ് ഇത്തവണ പോപുലര്‍ ഫ്രണ്ട് ദിനാചരണം സംഘടിപ്പിക്കുന്നത്.

കാംപയിന്റെയും ദിനാചരണത്തിന്റെയും ഭാഗമായി നടക്കുന്ന യൂനിറ്റി മാര്‍ച്ചിലും പൊതുസമ്മേളനത്തിലും സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. സംഘാടക സമിതി: എ പി മഹമൂദ് (ചെയര്‍മാന്‍), എന്‍ പി ഷക്കീല്‍ (കണ്‍വീനര്‍). അംഗങ്ങള്‍: സി സി അനസ്, നിസാര്‍ കാട്ടാമ്പള്ളി, നൗഫല്‍ ശിവപുരം, ഫൈസല്‍ കണ്ണൂര്‍, സജീര്‍ കിച്ചേരി.

Tags:    

Similar News