പൂന്തുറയിലെ പ്രതിഷേധം: സംസ്ഥാന പോലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശിയ വനിതാ കമ്മീഷന്‍

വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമാണെന്ന് രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

Update: 2020-07-12 03:15 GMT

തിരുവനന്തപുരം: പൂന്തുറയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുണ്ടായ പ്രതിഷേധത്തില്‍ ദേശിയ വനിതാ കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു. വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമാണെന്ന് രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് വെക്കുകയും, ഗ്ലാസ് ബലം പ്രയോഗിച്ച് തുറന്ന് മാസ്‌ക് മാറ്റി വാഹനത്തിനുള്ളിലേക്കായി ചുമക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ നിയമ നടപടി സ്വീകരിച്ചിട്ടില്ല. സുപ്പര്‍ സ്പ്രെഡ് നടന്ന പൂന്തുറയില്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. 

Tags: