പൊളിറ്റിക്കല്‍ ക്രിമിനലിസം: സുധാകരനെ പിന്തുണച്ച് അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; തനിക്ക് ചില ബോധ്യങ്ങള്‍ ഉണ്ടെന്ന് എച്ച് സലാം

പൊളിറ്റിക്കല്‍ ക്രിമിനലിസം ഉളളതായി തനിക്ക് ബോധ്യപ്പെട്ടുണ്ടെന്നും തിരഞ്ഞെുപ്പില്‍ തനിക്ക് അത് അനുഭവപ്പെട്ടുവെന്നും എച്ച് സലാം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ച് ജി സുധാകരന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്.തനിക്ക് ചില ബോധ്യങ്ങള്‍ ഉണ്ട്. അതില്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട ചില ഭാഗങ്ങള്‍ ഉണ്ട്.പുറത്തു പറയേണ്ട ഭാഗങ്ങളുമുണ്ട്

Update: 2021-04-19 05:30 GMT

കൊച്ചി: പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ നടത്തിയ പരാര്‍ശത്തെ പിന്തുണച്ച് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം രംഗത്ത്.പൊളിറ്റിക്കല്‍ ക്രിമിനലിസം ഉളളതായി തനിക്ക് ബോധ്യപ്പെട്ടുണ്ടെന്നും തിരഞ്ഞെുപ്പില്‍ തനിക്ക് അത് അനുഭവപ്പെട്ടുവെന്നും എച്ച് സലാം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഇതിന്റെഭാഗമായിരുന്നു തനിക്കെതിരെ പ്രചരിച്ച പോസ്റ്റര്‍.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഹിന്ദു വോട്ടുകള്‍ ലാക്കാക്കി പ്രചരണം നടന്നു.ഇതുമായി ബന്ധപ്പെട്ടും നോട്ടീസ് പ്രചരിപ്പിച്ചു. ഇതിനെതിരെ താന്‍ കേസ് ഫയല്‍ ചെയ്യുമെന്നും എച്ച് സലാം വ്യക്തമാക്കി.

ഈ നോട്ടീസിലൂടെ പച്ചയാ വര്‍ഗ്ഗീയ പ്രചരണമാണ് നടത്തിയത്.താന്‍ മുസ് ലിമാണ്.ബിജെപി സ്ഥാനാര്‍ഥി കൃസ്ത്യന്‍ ആണ യുഡിഎഫ്സ്ഥാനാര്‍ഥി ഹിന്ദുവാണ് അതിനാല്‍ ഹിന്ദുവിന്റെ വോട്ടു മുഴുവന്‍ ഹിന്ദു സ്ഥാനാര്‍ഥിക്കു വേണമെന്നമട്ടില്‍ ക്യാംപയിന്‍ നടന്നുവെന്നും എച്ച് സലാം പറഞ്ഞു.തിരഞ്ഞെുടപ്പ് രംഗത്ത് മര്യാദയില്ലാത്ത കാര്യമാണ് ഇത്തരത്തില്‍ നടന്നതെന്നും പൊളിറ്റിക്കല്‍ ക്രിമനലിസം തന്നെയാണ് ഇതെന്നും എച്ച് സലാം പറഞ്ഞു.

യുഡിഎഫിന്റെയും ബിജെപിയുടെയും ഭാഗത്ത് നിന്നാണ് ഇത് വന്നത് അതേ സമയം സിപിഎമ്മിനുള്ളില്‍ തനിക്ക് പറയേണ്ട ചില കാര്യങ്ങളും ഉണ്ടെന്നും എച്ച് സലാം പറഞ്ഞു.പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ച് ജി സുധാകരന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്.തനിക്ക് ചില ബോധ്യങ്ങള്‍ ഉണ്ട്. അതില്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട ചില ഭാഗങ്ങള്‍ ഉണ്ട്.പുറത്തു പറയേണ്ട ഭാഗങ്ങളുമുണ്ട്.പുറത്തുപറയേണ്ട കാര്യങ്ങള്‍ പുറത്തു പറയും പാര്‍ടിയില്‍ പറയേണ്ട കാര്യങ്ങള്‍ താന്‍ പാര്‍ട്ടിയില്‍ പറയുമെന്നും എച്ച് സലാം പറഞ്ഞു.

Tags:    

Similar News