കടയ്ക്കലില്‍ പോലിസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കൂടെയുണ്ടായിരുന്ന ഗിരീഷിനെ അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കൊല്ലം: കടയ്ക്കല്‍ ചരിപ്പറമ്പില്‍ പോലിസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോലിസ് ക്യാംപിലെ കമാന്‍ഡോ അഖില്‍ (35) ആണ് മരിച്ചത്. ഛര്‍ദിച്ച് അവശനായതിനെത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
കൂടെയുണ്ടായിരുന്ന ഗിരീഷിനെ അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിഷമദ്യം കഴിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് പോലിസുകാരന്‍ മലപ്പുറത്തുനിന്നെത്തിയത്. ഇവര്‍ ഒന്നിച്ചിരുന്ന് മദ്യം കഴിച്ചുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.