എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിക്കും

രീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ പൊലിസ് ഉണ്ടാവും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം വനിതാ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.

Update: 2020-05-25 13:45 GMT

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തടസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാന്‍ എല്ലാ സജ്ജീകരണവും ഒരുക്കിയതായി പൊലീസ്. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഇതിന്റെ ചുമതല. പരീക്ഷാ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിക്കും. കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. പരീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കാന്‍ പൊലിസ് ഉണ്ടാവും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം വനിതാ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. പട്ടിക വര്‍ഗ മേഖലകളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ സാന്നിധ്യമുണ്ടാകും. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ എത്തിക്കും.പരീക്ഷയുമായി ബന്ധപ്പെട്ട അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും യാത്ര തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു. 

Tags:    

Similar News