സന്നദ്ധപ്രവര്‍ത്തകരെ പോലിസ് വോളന്‍റിയര്‍മാരായി നിയോഗിക്കും

രണ്ടു പേരടങ്ങുന്ന പോലിസ് സംഘത്തില്‍ ഒരാളായി ഈ വോളന്‍റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലിസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും.

Update: 2020-05-26 07:00 GMT

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലിസിനും ലഭിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലിസ് വോളന്‍റിയര്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. പോലിസ് വോളന്‍റിയേഴ്സ് എന്ന് മഞ്ഞ അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതിയ മൂന്നിഞ്ച് വീതിയുള്ള നീല നിറമുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കും. രണ്ടു പേരടങ്ങുന്ന പോലിസ് സംഘത്തില്‍ ഒരാളായി ഈ വോളന്‍റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലിസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും.

ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ സൂക്ഷിക്കും. പോലിസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്‍റിയര്‍മാര്‍ക്ക് നല്‍കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.

Tags:    

Similar News