കൂടത്തായി കൂട്ടക്കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു.

Update: 2020-01-31 13:30 GMT

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ ജി സൈമണിന് സ്ഥലംമാറ്റം. അദ്ദേഹം പത്തനംതിട്ട എസ്പിയാകും. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി നിയമിച്ചു.

കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി ജയ്‌ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു. കോട്ടയം എസ്പിയായിരുന്ന പി എസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവിയായി മാറ്റി നിയമിച്ചു.

Tags:    

Similar News