റിട്ട.എഎസ്ഐയുടെ വെട്ടേറ്റ ഭാര്യയും മരിച്ചു

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Update: 2020-06-12 07:00 GMT

തിരുവനന്തപുരം: റിട്ട. എഎസ്ഐയുടെ വെട്ടേറ്റ ഭാര്യയും മരിച്ചു. റിട്ട. ഹെഡ് കോൺസ്റ്റബിളായ ലീല (73)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് തൊഴുവൻകോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട.എഎസ്ഐ പൊന്നൻ (75) ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം തുങ്ങിമരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചശേഷം പൊന്നനും ഭാര്യയും മാത്രമായിരുന്നു ഇവിടെ താമസം. ഭാര്യയുമായി വഴക്കിട്ട പൊന്നൻ അവരെ അടുക്കളയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തത്തിൽ കുളിച്ച ലീല ബോധരഹിതയായി. വീട്ടിലെത്തിയ അയൽവാസിയാണ് സംഭവം പോലിസിനെ അറിയിച്ചത്. ഭാര്യ മരിച്ചെന്ന് കരുതി പൊന്നൻ തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 

Tags: