ഇടുക്കിയില്‍ കാണാതായ പോലിസുകാരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍
ഇടുക്കി എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനായ ജോജി ജോര്‍ജിനെയാണ് മുട്ടത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി: കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലിസുകാരനെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി എആര്‍ ക്യാംപിലെ പോലിസ് ഉദ്യോഗസ്ഥനായ ജോജി ജോര്‍ജിനെയാണ് മുട്ടത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസമായി ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലിസ് നടത്തിയ തിരച്ചിലാണ് ജോജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.