ആത്മഹത്യ ചെയ്ത കാമുകിയുടെ മൃതദേഹം കണ്ട് തിരിച്ചെത്തി; പോലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-02-01 08:15 GMT

തിരുവനന്തപുരം: കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. കോവളം വെള്ളാര്‍ ഒലിപ്പുവിള സ്വദേശി അഖില്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശിനിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതറിഞ്ഞ അഖില്‍ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. തുടര്‍ന്ന് പോലിസ് ക്യാംപിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും ഒരു മണിക്കൂറില്‍ തിരിച്ചെത്തി. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാട്ടി രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നു. അതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.