അടൂരില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വീടിനുനേരെ ആക്രമണം

ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ക്ക് കേടുപാട് നേരിട്ടു.

Update: 2019-01-08 07:07 GMT

അടൂര്‍: നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും അടൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ഇന്നുപുലര്‍ച്ചെ ഒന്നോടെ പറക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഉദ്യോസ്ഥന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ക്ക് കേടുപാട് നേരിട്ടു.

ശബരിമല യുവതി പ്രവേശനത്തിനു ശേഷം അടൂരിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസും സിപിഎമ്മും വ്യാപക അക്രമണമാണ് അഴിച്ചുവിട്ടത്. ഇരുവിഭാഗത്തും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായി. നിരവധി പോലിസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സമാധാനയോഗം ചേര്‍ന്നതോടെ സംഘര്‍ഷത്തിന് നേരിയ തോതില്‍ അയവുവന്നിരുന്നെങ്കിലും കഴിഞ്ഞദിവസം നിരോധനാജ്ഞ 2 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. പോലിസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.


Tags: