മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: അന്വേഷണ സംഘം ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി
സൈബർ ആക്രമണം നടത്തിയവരുടെ അക്കൗണ്ട് വിവരങ്ങൾ തേടിയാണ് പോലിസ് ഫേസ്ബുക്കിനെ സമീപിച്ചത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പോലിസ്. ഇതിന്റെ ഭാഗമായി പോലിസ് ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി. സൈബർ ആക്രമണം നടത്തിയവരുടെ അക്കൗണ്ട് വിവരങ്ങൾ തേടിയാണ് പോലിസ് ഫേസ്ബുക്കിനെ സമീപിച്ചത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
ലൈംഗീക ചുവയുള്ളതും മാനഹാനി നേരിടുന്നതുമായ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതായി പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടങ്ങി. നേരത്തെ, ഡിജിപിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലും പരാമർശങ്ങൾ അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമാണെന്ന് പരാമർശിച്ചിരുന്നു. പത്രപ്രവർത്തക യൂനിയൻ നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.