യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അനുമതി തേടി

പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു.

Update: 2019-07-14 07:05 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ പ്രതികളായ ഏഴുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കമ്മീഷണറുടെ അനുമതി തേടി. കന്റോൺമെന്റ് സിഐക്കാണ് അന്വേഷണ ചുമതല. 

പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു. ആരോഗ്യനില തൃപ്തികരമായ ശേഷം വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്നും സിഐ അറിയിച്ചു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റ് ശിവരജ്ഞിത്താണ് തന്നെ കുത്തിയതെന്നും നസീം പിടിച്ചു നിർത്തിയെന്നും അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു. അക്രമി സംഘത്തിൽ 20 ലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും മൊഴി നൽകിയിരുന്നു.

സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ കസ്റ്റഡിയിലായിരുന്നു. നേമം സ്വദേശി ഇജാബിനെയാണ് കന്റോൺമെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രധാന പ്രതികൾക്ക് പുറമെ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളാണ് ഇജാബ്. ഇയാൾ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.

അതിനിടെ, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ അ​ക്ര​മി​ക​ളെ ത​ള്ളി മ​ന്ത്രി തോ​മ​സ് ഐ​സ​ക് രം​ഗത്ത്. അ​ക്ര​മം ന​ട​ത്തി​യ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ സം​ഘ​ട​ന​യ്ക്ക് അ​പ​മാ​ന​മാ​ണെ​ന്നും അ​വ​രെ തി​രു​ത്തു​മെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

കാമ്പ​സു​ക​ളി​ലെ അ​ക്ര​മ​ങ്ങ​ളി​ല്‍ എ​ന്നും എ​സ്‌എ​ഫ്‌ഐ​ക്കാ​രാ​ണ് ഇ​ര​യാ​യി​രു​ന്ന​തെ​ന്നും എ​ല്ലാ​യി​ട​ത്തും എ​സ്‌എ​ഫ്‌ഐ ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ളു​ക​ളെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വേ​ണ​മെ​ന്നും അ​തുതി​രു​ത്തി ത​ന്നെ മു​ന്നോ​ട്ടു പോ​കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News