നിയന്ത്രണം ലംഘിച്ച് ആറാട്ട്: മലയിൻകീഴ് ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ

ക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ സെക്രട്ടറി എന്നിവർ ഉടൻ ജില്ലാ കലക്ടറുടെ മുമ്പാകെ ഹാജരാകാൻ കലക്ടർ ഉത്തരവിട്ടു.

Update: 2020-03-21 13:00 GMT

തിരുവനന്തപുരം: കൊറോണ രോഗ വ്യാപനത്തിന്റെ ഭാഗമായ പ്രതിരോധ മുന്നറിയിപ്പുകൾ അവഗണിച്ച മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭാരവാഹികളായ 12 പേരെ പോലിസ് അറസ്റ്റു ചെയ്തു. മലയിൻകീഴ് ആറാട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ സെക്രട്ടറി എന്നിവർ ഉടൻ ജില്ലാ കലക്ടറുടെ മുമ്പാകെ ഹാജരാകാൻ കലക്ടർ ഉത്തരവിട്ടു.

കൊറോണ നിയന്ത്രണം മറികടന്നു ആറാട്ട് ഘോഷയാത്ര നടത്തിയതിനു സബ് ഗ്രൂപ്പ്‌ ഓഫീസർക്ക് എതിരെ നടപടി ഉണ്ടാകും. സർക്കാർ നിയന്ത്രണം ലംഘിച്ചു ആറാട്ട് നടത്തിയതിനാലാണ്. 500ൽ കൂടുതൽ പേർ ഉത്സവത്തിനു പങ്കെടുത്തു.

അതിനിടെ, ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് വെള്ളായണി ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെയും പോലീസ് കേസെടുത്തു.

Tags:    

Similar News