തിരുവനന്തപുരം പോലിസ് സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ഉജ്ജ്വല വിജയം

Update: 2019-06-27 15:18 GMT

തിരുവനന്തപുരം: തിരുവനന്തപുരം പോലിസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനല്‍ മുഴുവന്‍ സീറ്റുകളും ഉജ്ജ്വല വിജയം കരസ്ഥമാക്കി.

ഭരണാനുകൂല സംഘടന നേതൃത്വം നല്‍കിയ പാനലിനെ പരാജയപ്പെടുത്തിയാണ് കേരള പോലിസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജിആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനല്‍ വിജയം നേടിയത്. ആകെ പോള്‍ ചെയ്ത 4100 വോട്ടിന്റെ 60% വോട്ടുകള്‍ നേടിയാണ് പാനല്‍ വിജയിച്ചത്.

പോലിസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റി എസ് ബൈജു ഉള്‍പ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവന്‍ പേരും പരാജയപ്പെട്ടു. അജിത്താണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. 2017ല്‍ ഈ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഒന്നര വര്‍ഷത്തിനുശേഷം സംഘാംഗങ്ങള്‍ വീണ്ടും അതേ ഭരണസമിതിയെത്തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്

ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍

ജി ആര്‍ അജിത്ത്, അനീഷ് ജി, വിധുകുമാര്‍, ശോഭന്‍ പ്രസാദ് വിപി, ഷാനവാസ് റ്റിഎസ്, ഹരിലാല്‍ ആര്‍ജി, രഞ്ജിത്ത് ജിആര്‍, മിനിമോള്‍ എസ്എം, ഷീജാ ദാസ് ഡി എല്‍, ഷെര്‍ളി ആര്‍, സുരേഷ് കുമാര്‍ പി