പാലക്കാട്ടും മഞ്ചേശ്വരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

നാളെ വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ

Update: 2019-01-03 17:55 GMT

പാലക്കാട്: യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും കലക്ടര്‍ ഡി ബാലമുരളിയും ചര്‍ച്ച നടത്തിയ ശേഷമാണ് നാളെ വൈകീട്ട് 6 വരെ പാലക്കാട് നഗരസഭ പരിധിയില്‍ 144 പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ, പാലക്കാട് ആര്‍എസ്എസ് ആക്രമണത്തില്‍ ദേശാഭിമാനി സീനിയര്‍ ഫോട്ടോഗ്രഫര്‍ പി വി സുജിത്തിനു പരിക്കേറ്റു. കൈമുട്ട് തകര്‍ന്ന നിലയില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Tags: