പോലിസ് നിയമ ഭേദഗതി:രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Update: 2020-11-25 12:41 GMT

കൊച്ചി: പോലിസ് നിയമ ഭേദഗതിയില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആര്‍എസ്പി. നേതാവ് ഷിബു ബേബി ജോണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പോലിസ്നിയമഭേദഗതിയില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിലവില്‍ കേരള പോലിസ് ആക്ട് വകുപ്പ്118 (എ) ഭേദഗതി തല്‍ക്കാലം നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags: