വിവാദ പോലിസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു

ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം വിവാദമായതോടെ തീരുമാനം.

Update: 2020-11-24 10:30 GMT

തിരുവനന്തപുരം: വിവാദ പോലിസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു. പിൻവലിക്കാനുള്ള ശുപാർശ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് സർക്കാർ തീരുമാനം.

ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളുടെയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം വിവാദമായതോടെ തീരുമാനം. പൊതുസമൂഹവും മാധ്യമങ്ങളും എതിർപ്പുമായി രംഗത്തുവന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. സി പി എം കേന്ദ്ര നേതൃത്വവും എതിർപ്പ് പ്രകടിപ്പിച്ചതോടെ സർക്കാർ വിവാദ തീരുമാനത്തിൽ നിന്നും പിന്തിരിയുകയായിരുന്നു.

പോലിസ് നിയമ ഭേദഗതിയിൽ സർക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ തീരുമാനം. സർക്കാരിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വരും.

Tags:    

Similar News