ജയപ്രകാശിന്റെ മരണം; ന്യൂമോണിയയും പക്ഷാഘാതവുമെന്ന് ചികില്‍സാരേഖകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പക്ഷാഘാതവും ആന്തരിക രക്തസ്രാവമുണ്ടായെന്ന് ചികിത്സാരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യുമോണിയയും മരണകാരണമായെന്നും ഡോക്ടര്‍ രേഖപ്പെടുത്തുന്നു.

Update: 2019-10-28 13:19 GMT

തിരുവനന്തപുരം: കരമന കുടുംബത്തില്‍ 2012ല്‍ മരിച്ച ജയപ്രകാശിന് പക്ഷാഘാതവും ന്യുമോണിയയുമായിരുന്നുവെന്ന് ചികില്‍സാ രേഖകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് മരണം. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പക്ഷാഘാതവും ആന്തരിക രക്തസ്രാവമുണ്ടായെന്ന് ചികിത്സാരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യുമോണിയയും മരണകാരണമായെന്നും ഡോക്ടര്‍ രേഖപ്പെടുത്തുന്നു.

ജയപ്രകാശിനെ ആശുപത്രിയിലെത്തിച്ചതും ചികിത്സാ രേഖകളടക്കം തിരികെ കൊണ്ടുപോയതും നിലവിലെ ആരോപണ വിധേയനായ രവീന്ദ്രന്‍ നായരാണെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്.

കൂടത്തില്‍ കുടുംബത്തിലെ കാരണവരായിരുന്ന ഗോപിനാഥന്‍ നായരുടെ ഇളയമകനായ ജയപ്രകാശ് മരിക്കുന്നത് 2012 സെപ്തംബര്‍ 17നാണ്. ജയപ്രകാശിന്റെയും ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെയും മരണത്തില്‍ ദുരൂഹതയുണ്ടോയെന്നാണ് പോലിസ് പ്രാഥമികമായി അന്വേഷിക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ ദുരൂഹതയ്ക്കിട നല്‍കാത്തതാണ് ജയപ്രകാശിന്റെ മരണദിവസത്തെ ചികിത്സാ രേഖ. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് ജയപ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്. പുലര്‍ച്ചെ അഞ്ചിന് മരിച്ചു.

Tags:    

Similar News