കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. അന്നേദിവസം വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കള്‍ അറിയിച്ചു.
എംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് സംഘര്‍ഷഭരിതമായതിന് പിന്നാലെ പോലിസ് ജലപീരങ്കി പലവട്ടം പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് ബുധനാഴ്ച
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുക, പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ബുധനാഴ്ച (ഒക്.29) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അറിയിച്ചു.