മര-പ്ലൈവുഡ് വ്യവസായങ്ങള്‍ക്ക് സമഗ്ര പരിസ്ഥിതി മാനേജ്‌മെന്റ പ്ലാന്‍ നിര്‍ബന്ധമാണെന്ന് ഹൈക്കോടതി

നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് 18 നിര്‍ദേശങ്ങളാണ് പ്ലാനിലുള്ളത്. വ്യവസായങ്ങള്‍ തമ്മില്‍ 50 മീറ്റര്‍ ദൂരം വേണം, മരപ്പൊടി മാറ്റാന്‍ സൈക്ലോണ്‍ സെപ്പറേറ്റര്‍ എന്ന യന്ത്രം ഉപയോഗിക്കണം, ഫുജിറ്റീവ് എമിഷന്‍ നിയന്ത്രിക്കാന്‍ വെന്റിലേറ്റര്‍ സംവിധാനം വേണം, തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വേണം,

Update: 2019-02-08 14:33 GMT

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ മര,പ്ലൈവുഡ് വ്യവസായങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചെന്നൈയിലെ എബിസി ടെക്നോ ലാബ്‌സ് തയ്യാറാക്കിയ സമഗ്ര പരിസ്ഥിതി മാനേജ്‌മെന്റ പ്ലാന്‍ നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് 18 നിര്‍ദേശങ്ങളാണ് പ്ലാനിലുള്ളത്. വ്യവസായങ്ങള്‍ തമ്മില്‍ 50 മീറ്റര്‍ ദൂരം വേണം, മരപ്പൊടി മാറ്റാന്‍ സൈക്ലോണ്‍ സെപ്പറേറ്റര്‍ എന്ന യന്ത്രം ഉപയോഗിക്കണം, ഫുജിറ്റീവ് എമിഷന്‍ നിയന്ത്രിക്കാന്‍ വെന്റിലേറ്റര്‍ സംവിധാനം വേണം, തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വേണം, പ്ലൈവുഡ് ശകലങ്ങള്‍ ഇന്ധനമായി ഉപയോഗിക്കരുത്, യൂറിയ ഫോര്‍മാല്‍ഡി ഹൈഡിനു പകരം മെലാമിന്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കണം, ഗ്ലൂസ്‌പ്രെഡിങ്ങ് സമയത്തെ ഫുജിറ്റീവ് എമിഷന്‍ വലിച്ചെടുക്കാന്‍ സംവിധാനം വേണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. പുതിയ സ്ഥാപനങ്ങള്‍ക്ക് 8 നിര്‍ദേശങ്ങളുണ്ട്. വ്യവസായങ്ങള്‍ തമ്മില്‍ 50 മീറ്റര്‍ ദൂരം വേണം, o.6 ഏക്കര്‍ സ്ഥലം വേണം, അഗ്‌നിശമന ഉപകരണങ്ങള്‍ വേണം തുടങ്ങിയവയാണ് ഇവ. 

Tags: