ചെന്നിത്തല നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പതിവ് പോലെ വിദ്യാര്‍ഥി രാവിലെ ക്ലാസ്സില്‍ എത്തിയിരുന്നു. ശേഷം ആദ്യത്തെ ഇന്റെര്‍വെല്ലിന് വീണ്ടും തിരിച്ചു റൂമിലേക്ക് പോയി. പിന്നീട് ക്ലാസ്സിലേക്ക് എത്തിയിരുന്നില്ല. വിദ്യാര്‍ഥിയെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് ലഭിച്ചേക്കിലും അതിന്റെ ഉള്ളടക്കം പോലിസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.