കോട്ടയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക് ഷിയാസ് (16) ആണ് മരിച്ചത്.
കോട്ടയം: കാവാലിപ്പുഴക്കടവ് മിനി ബീച്ചില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക് ഷിയാസ് (16) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കാവാലിപ്പുഴയിലെത്തിയ ആഷിക്ക് നദിക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പാലായില്‍നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിടങ്ങൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്എസ്എസ് വിദ്യാര്‍ഥിയാണ് ആഷിക്.