പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

പ്രവേശനത്തിനായി അപേക്ഷ ഇന്ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കുവാനുളള സമയവും ഇന്നവസാനിക്കും.

Update: 2019-05-15 18:45 GMT

തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ ഇന്ന്  വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കുവാനുളള സമയവും ഇന്നവസാനിക്കും.

സ്‌കൂൾ അധികൃതർ വെരിഫിക്കേഷനലൂടെ കൃത്യത ഉറപ്പാക്കുന്ന അപേക്ഷകൾ മാത്രമേ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് പരിഗണിക്കുകയുള്ളു. സ്‌പോർടസ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷൻ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിൽ മേയ് 21ന് വൈകിട്ട് അഞ്ച് വരെയാണ്. രണ്ടാം ഘട്ട സ്‌പോർട്‌സ് ഓൺലൈൻ അപേക്ഷാ 22ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കണമെന്നും ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.

എസ്എസ്എൽസി പുനർമൂല്യനിർണയം/സ്‌ക്രൂട്ടിണി 17 മുതൽ

2019 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/സ്‌ക്രൂട്ടിണി എന്നിവ  നാളെ മുതൽ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാംപുകളിലും നടക്കും. പുനർമൂല്യ നിർണ്ണയത്തിന് തിരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണൽ ചീഫ് എക്‌സാമിനർമാരും അസിസ്റ്റന്റ് എക്‌സാമിനർമാരും നാളെ രാവിലെ 9.30ന് മൂല്യനിർണ്ണയ ക്യാംപുകളിൽ റിപോർട്ട് ചെയ്യണം.

Tags:    

Similar News