പരാതി നല്ലനിലയില്‍ തീര്‍ക്കാന്‍ മന്ത്രി പിതാവിനോട് ആവശ്യപ്പെട്ടു; മന്ത്രി എകെ ശശീന്ദ്രനെതിരേ മൊഴി നല്‍കി പരാതിക്കാരി

Update: 2021-07-22 11:07 GMT

കൊല്ലം: പീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രനെതിരേ പോലിസിന് മൊഴി നല്‍കി കുണ്ടറയിലെ പരാതിക്കാരി. കുണ്ടറ പോലിസ് പരാതിക്കാരിയുടെ വസതിയിലെത്തിയാണ് മൊഴിയെടുത്തത്. മന്ത്രി എകെ ശശീന്ദ്രന്‍ പരാതി നല്ല നിലയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതി പിന്‍വലിപ്പിക്കാന്‍ പല സമ്മര്‍ദ്ധങ്ങളുമുണ്ടായി. മന്ത്രി തന്റെ പിതാവിനെ വിളിച്ചത് കേസ് ഒതുക്കിത്തീര്‍ക്കാനാണെന്ന് മൊഴി നല്‍കിയതായും പരാതിക്കാരി പറഞ്ഞു. മൊഴി നല്‍കിയ ശേഷം പരാതിക്കാരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പോലിസിലോ കോടതിയിലോ പരാതിപ്പെടുന്നതിന് പകരം ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതാണ് ഉചതമെന്ന് നിയമോപദേശം ലഭിച്ചിരുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി പരാതിക്കാരിയുടെ കൈയ്യില്‍ കടന്നുപിടിച്ചെന്നാണ് പരാതി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പരാതിക്കാരി മല്‍സരിച്ചിരുന്നു. അതേസമയം, പരാതിക്കാരിയുടെ പിതാവ് എന്‍സിപി പ്രവര്‍ത്തകനാണ്.


Similar News