ജൈവപച്ചക്കറികളില്‍ കീടനാശിനി; പരിശോധനക്ക് ഉത്തരവ്

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കൃഷിവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Update: 2019-01-04 11:26 GMT
തിരുവനന്തപുരം: ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി കൃഷിമന്ത്രി നിയമസഭയെ അറിയിച്ച സാഹചര്യത്തില്‍ ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കീടനാശിനി സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കൃഷിവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരുമാസത്തിനകം വിശദമായ റിപോര്‍ട്ട് നല്‍കണം.

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഒരു കാരണം കീടനാശിനി കലര്‍ന്ന പച്ചക്കറികളാണെന്ന വസ്തുത പുറത്തുവന്നതോടെ ജനങ്ങള്‍ ജൈവപച്ചക്കറികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയില്‍ പറയുന്നു.

Tags: