നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നേര്യമംഗലം പിറക്കുന്നം തലക്കോട് ഭാഗം ജോബിന്‍ (25) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്

Update: 2022-09-14 09:21 GMT

കൊച്ചി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നേര്യമംഗലം പിറക്കുന്നം തലക്കോട് ഭാഗം ജോബിന്‍ (25) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലം, മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, കവര്‍ച്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

2018ല്‍ കോതമംഗലത്ത് ബിനു ചാക്കോയെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇയാളെ 7 വര്‍ഷം ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് അപ്പീലില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്കളത്ത് വച്ച് അനന്തു എന്നയാളെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയതെന്ന് പോലിസ് പറഞ്ഞു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 63 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 36 പേരെ നാട് കടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ല പോലിസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

Tags:    

Similar News