10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി; 28 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംസിഎച്ച് ന്യൂറോ സര്‍ജറി 2, കോട്ടയം മെഡിക്കല്‍ കോളജില്‍ എംസിഎച്ച് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി 3, എംസിഎച്ച് ന്യൂറോ സര്‍ജറി 2, ഡിഎം നെഫ്രോളജി 2, എംസിഎച്ച് പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 1 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

Update: 2021-06-26 09:32 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളിലായി 10 പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംസിഎച്ച് ന്യൂറോ സര്‍ജറി 2, കോട്ടയം മെഡിക്കല്‍ കോളജില്‍ എംസിഎച്ച് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി 3, എംസിഎച്ച് ന്യൂറോ സര്‍ജറി 2, ഡിഎം നെഫ്രോളജി 2, എംസിഎച്ച് പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 1 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എംസിഎച്ച് ന്യൂറോ സര്‍ജറിയില്‍ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ ലഭ്യമായതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സയ്ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും 2 ഡിപ്ലോമ സീറ്റുകളും ഉള്‍പ്പെടെ 28 പിജി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജില്‍ എംസിഎച്ച് പീഡിയാട്രിക് സര്‍ജറി 1, എംസിഎച്ച് ന്യൂറോ സര്‍ജറി 2, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംസിഎച്ച് പീഡിയാട്രിക് സര്‍ജറി 4, ഡിഎം കാര്‍ഡിയോളജി 6, ഡിഎം പള്‍മണറി മെഡിസിന്‍ 1, എംസിഎച്ച് ന്യൂറോ സര്‍ജറി 2, എംഡി റെസ്പിറേറ്ററി മെഡിസിന്‍ 4, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംഡി അനാട്ടമി 4, കോട്ടയം മെഡിക്കല്‍ കോളജില്‍ എംഡി റേഡിയേഷന്‍ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിപ്ലോമ ഇന്‍ ഡെര്‍മറ്റോളജി 2 എന്നിങ്ങനെയാണ് പുനര്‍ അംഗീകാരം ലഭിച്ചത്.

Tags: