പേരാമ്പ്ര സംഘര്‍ഷം; മാധ്യമങ്ങളിലൂടെ അപമാനിച്ചു, ഷാഫി പറമ്പിലിനെതിരേ നടപടി ആവശ്യപ്പെട്ട് കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിയ്ക്കെതിരെ നടപടി ആശ്യപ്പെട്ട് വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്. ഷാഫി പറമ്പില്‍ തന്നെ മാധ്യങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എംപിയ്ക്കെതിരെ നടപടിക്ക് അനുമതി തേടിയിരിക്കുന്നത്. അഭിലാഷ് ഡേവിഡിനെതിരെ ഷാഫി നല്‍കിയ പരാതിയില്‍ അന്വേഷണത്തില്‍ മെല്ലെപോക്ക് തുടരുന്നതിനിടെയാണ് നടപടിക്ക് അനുമതി തേടി അഭിലാഷ് ഡേവിഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.
അഭിലാഷ് ഡേവിഡിനെതിരെ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാളെ വടകര ഡിവൈഎസ്പിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താനാണ് തീരുമാനം. മാര്‍ച്ച് നടത്താനുള്ള നടപടിക്ക് അനുമതി തേടിയുള്ള അപേക്ഷ സമര്‍പ്പിച്ചത് കോഴിക്കോട് റൂറല്‍ എസ് പി കെ.ഇ ബൈജുവിനാണ്. എസ്പി കെ.ഇ ബൈജു അപേക്ഷ ഡിജിപിക്ക്‌കൈമാറിയിരിക്കുകയാണ്.