കേരളത്തില്‍ നിന്ന് ദിനംപ്രതി കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികൾ

2019ല്‍ മാത്രം സംസ്ഥാനത്ത് നിന്ന് കാണാതായത് 267 കുട്ടികളെയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളത്.

Update: 2020-03-06 05:30 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികളെയാണെന്ന് പോലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ മാത്രം സംസ്ഥാനത്ത് നിന്ന് കാണാതായത് 267 കുട്ടികളെയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളത്. മൂന്നു വര്‍ഷത്തിനിടെ 84 കുട്ടികളെയാണ് കാണാതായിട്ടുള്ളത്.

തിരുവനന്തപുരം 74, എറണാകുളം 73, ആലപ്പുഴ 59, പാലക്കാട് 45, തൃശൂര്‍ 42, കോട്ടയം 38, കൊല്ലം 35, വയനാട് 32, കാസര്‍ഗോഡ് 24, മലപ്പുറം 22, കണ്ണൂര്‍ 21, ഇടുക്കി 18 എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. എട്ട് കുട്ടികളെയാണ് ഇവിടെ കാണാതയിട്ടുള്ളത്.പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2017 ല്‍ 100 കുട്ടികളെയാണ് കാണാതായതെങ്കില്‍, 2018 ഇത് 205 ആയി മാറി, 2019 എത്തിയപ്പേഴെക്കും ഇത് 267 ലേക്ക് ഉയര്‍ന്നു.അതേസമയം, 2010 മുതല്‍ 15 വരെയുള്ള അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കാണാതാകുന്ന കുട്ടികളുടെ എണ്ണം ഇതിലും വര്‍ധിക്കും.

എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താറുണ്ട്.

Tags:    

Similar News